വിനോദസഞ്ചാര മന്ത്രാലയം സംഗീത പരിപാടികള്‍ സംഘടിപ്പിക്കും

Friday 9 March 2018 1:27 am IST

ന്യൂദല്‍ഹി: ഇന്‍ക്രെഡിബിള്‍ ഇന്ത്യ ഹെറിറ്റേജ് സീരീസിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ഡല്‍ഹിയിലും വാരാണസിയിലും കൊച്ചിയിലും സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതം, കര്‍ണാടക സംഗീതം, ഖവാലി സംഗീതം, ബാവൂള്‍ സംഗീതം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആറാഴ്ചകളിലായി അവതരിപ്പിക്കുന്നത്. 

മാര്‍ച്ച് 10 ന് ന്യൂദല്‍ഹിയിലെ ചെങ്കോട്ടയില്‍ ഉസ്താദ് ഷാഹിദ് പര്‍വേസ് ഖാന്‍ അവതരിപ്പിക്കുന്ന സിതാര്‍ വാദനം, ഡോ. അശ്വിനി ഭിദേ ദേശ്പാണ്‌ഡെയുടെ ഹിന്ദുസ്ഥാനി സംഗീതാവതരണം എന്നിവയോടെ പരിപാടിയ്ക്ക് തുടക്കമാകും. 11 ന് പാര്‍വതി ബാവുളിന്റെ ബാവുള്‍ സംഗീതം, വാര്‍സി സഹോദരന്മാരുടെ ഖവാലി സംഗീതം. 

17ന് ഡോ. എല്‍. സുബ്രഹ്മണ്യത്തിന്റെ വയലിന്‍ , ഡോ. ഉമയാള്‍പുരം കെ. ശിവരാമന്റെ മൃദംഗം, പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ്മയുടെ സന്തൂര്‍. കാപിറ്റല്‍ സിറ്റി മിന്‍സ്‌ട്രെല്‍സിന്റെ സംഗീത പരിപാടി, മാലിനി അവസ്തിയുടെ ലളിത സംഗീത പരിപാടി എന്നിവ 18ന്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.