കൊല്ലം : വനിതാദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം. എ. യൂസഫലിയുടെ സഹായം. ഗാന്ധി ഭവനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപയാണ് ലുലു ഗ്രൂപ്പ് കൈമാറിയത്.
ലുലു ഗ്രൂപ്പ് പ്രതിവര്‍ഷം നല്കുന്ന ഗ്രാന്റ് 25 ലക്ഷം വര്‍ധിപ്പിച്ച് 65 ലക്ഷം രൂപയുടെ സഹായം കൈമാറിയിരുന്നു. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക് ആശ്വാസമായാണ് യൂസഫലിയുടെ സഹായം എത്തിയത്. 2016ല്‍ യൂസഫലി ഗാന്ധിഭവന് സന്ദര്‍ശിച്ചപ്പോള്‍ നല്കിത്തുടങ്ങിയതാണ് സഹായം. ഇതുവരെ മൂന്നു കോടിയിലേറെ രൂപ ഗാന്ധിഭവന് കൈമാറിയിട്ടുണ്ട്.
ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് പ്രതിനിധികളായ ജോയി ഷഡാനന്ദന് , എന്‍.ബി. സ്വരാജ്, ഇ. നജിമുദ്ദീന്‍ എന്നിവരില്‍ നിന്നും ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, ഗാന്ധിഭവനിലെ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രതിവര്‍ഷം 25ലക്ഷമെന്നത് ഒരു കോടി രൂപയായി വര്‍ധിപ്പിച്ചാണ് തുക കൈമാറിയത്. ചടങ്ങില്‍ ഗാന്ധിഭവന് സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലുലു ഗ്രൂപ്പ് നല്കിയ ബസ്സിന്റെ താക്കോല്‍ദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: