ജന്മഭൂമി പ്രചാരണത്തിന് കോട്ട സ്‌കൂള്‍ വാര്‍ഷികവേദിയും

Saturday 10 March 2018 2:00 am IST

 

തിരുവനന്തപുരം: നഗരത്തിലെ പുരാതന വിദ്യാലയങ്ങളിലൊന്നായ വിറകുപുരകോട്ട യുപി സ്‌കൂളിന്റെ വാര്‍ഷികവേദി ജന്മഭൂമി പ്രചാരണത്തിന് സാക്ഷ്യം വഹിച്ചു. വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും പൊതുപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന സ്‌കൂളിലെ 82-ാം വാര്‍ഷികദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായിരുന്നു ഇത്. സ്‌കൂളിലെ ക്ലാസുകളിലേക്കുള്ള ജന്മഭൂമിയുടെ വരിസംഖ്യ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന് നല്‍കി വാര്‍ഡ് കൗണ്‍സിലര്‍ കോമളവല്ലി നിര്‍വഹിച്ചു. മാജിക് അക്കാദമി ചെയര്‍മാന്‍ ചന്ദ്രസേനന്‍ മിതൃമ്മല, പ്രധാനാധ്യാപിക എസ്. പത്മകുമാരി, ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോ സിഐ ആര്‍. രതീഷ്‌കുമാര്‍, മുന്‍ കൗണ്‍സിലര്‍ രാജേന്ദ്രന്‍നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

ജില്ലയില്‍ ഒരുലക്ഷം കോപ്പി എന്ന ലക്ഷ്യത്തോടെയാണ് 'ജന്മഭൂമി' പ്രചാരണസമ്പര്‍ക്കം നടക്കുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്പര്‍ക്കത്തിന് വ്യാപക സ്വീകാര്യതയാണ് ലഭിക്കുന്നത്. കൗണ്‍സിലര്‍മാരായ പാപ്പനംകോട് സജി, എസ്‌കെപി രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രണ്ടാംദിവസവും ചാല കമ്പോളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കടകളില്‍ സമ്പര്‍ക്കം ചെയ്തു. നിരവധിപേരെ വാര്‍ഷികവരിസംഖ്യ പദ്ധതിയില്‍ അംഗമാക്കി.

ഇന്ന് എല്ലാ ബൂത്തുകമ്മറ്റികളുടെയും നേതൃത്വത്തില്‍ സമഗ്ര സമ്പര്‍ക്കപരിപാടി നടക്കുമെന്ന് ബിജെപി ജില്ലാഅധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് അറിയിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കാളികളാകും. ബിഎംഎസ് യൂണിറ്റുകള്‍ പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രചാരണമാസത്തിന്റെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.