അമ്പലപ്പുഴ: വൃക്ക ദിനാഘോഷത്തോടനുബന്ധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്വൃക്ക ദാതാക്കളെയും സ്വീകരിച്ചവരെയും ഡോക്ടര്‍മാരെയും ആദരിച്ചു. സൂപ്രണ്ട് ഡോ. ആര്.വി. രാംലാല്‍ അദ്ധ്യക്ഷനായി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത ഉദ്ഘാടനം ചെയ്തു. 2015ലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് അനുവാദം ലഭിച്ചത്. ഈ കാലയളവില്‍ ഏഴു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കുറഞ്ഞ ചിലവില്‍ വിജയകരമായി ഇവിടെ നടത്തി.
ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചുകിട്ടിയവരും, ഇവര്‍ക്ക് വൃക്ക ദാനം നല്കിയവരും ഇവരുടെ ബന്ധുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇവരെ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് പൊന്നാടയണിച്ച് ആദരിച്ചു.
കൊല്ലം സ്വദേശിയായ അമ്പത്തിരണ്ടുകാരന് അത്യപൂര്‍വ്വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമിനേയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: