പാര്‍ക്കിങ് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം: കെബിറ്റിഎ

Saturday 10 March 2018 1:11 am IST


ആലപ്പുഴ: മുനിസിപ്പില്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിങ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ ബസ് ഉടമകള്‍ രംഗത്ത്. ഇപ്പോഴുള്ള പാര്‍ക്കിങ് ഫീസായ 20 രൂപയില്‍ നിന്നും 30 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
  ആലപ്പുഴയില്‍ നിന്നും കേവലം 14. കിമി വീതം തെക്കോട്ടും വടക്കോട്ടും മാത്രം സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഫീസ് വര്‍ദ്ധനവ് വലിയ ഭാരമാണന്ന് ഉടമകള്‍ പറയുന്നു. ഉദ്ഘാടനം കഴിഞ്ഞശേഷം മുനിസിപ്പല്‍ അധികാരികള്‍ സ്റ്റാന്‍ഡിലേക്ക് തിരഞ്ഞുനോക്കിയിട്ടില്ല.
  ശുചീകരണജോലികള്‍ ചെയ്യുന്നില്ല. രാത്രിയില്‍ വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ സമൂഹ്യവിരുദ്ധരുടെയും താവളമാണ്. വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിച്ച് സ്റ്റാന്‍ഡ് പുനര്‍ലേലം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.