കലശവും മഹാദേവ പ്രതിഷ്ഠയും

Saturday 10 March 2018 2:45 am IST


കുട്ടനാട്:  മങ്കൊമ്പ് തെക്കേക്കര പുല്ലമ്പിലാ ദുര്‍ഗാ ക്ഷേത്രത്തില്‍ അഷ്ടബന്ധകലശവും കിരാതരൂപ മൃത്യുഞ്ജയ മഹാദേവ പ്രതിഷ്ഠയും 12 മുതല്‍ 14 വരെ നടക്കും. 12നു വൈകിട്ടു 3.30ന് ഒന്നാംകര മുരുക ക്ഷേത്രത്തില്‍ നിന്നു വേട്ടക്കരന്‍ പ്രതിഷ്ഠ ക്ഷേത്രത്തില്‍ എത്തിക്കും. 14നു രാവിലെ 6.35നും 8.10നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ വേട്ടക്കരന്‍ പ്രതിഷ്ഠയും അഷ്ടബന്ധകലശവും നടക്കും. വൈകിട്ട് ഏഴിന് കഥകളി. ചടങ്ങുകള്‍ക്കു ക്ഷേത്രം തന്ത്രി വാളവക്കോട് ദിലീപ് നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി നാരായണമഠം ബിബിന്‍ജിത്ത് നാരായണനും കാര്‍മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.