കുപ്രചാരണങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം: കുമ്മനം

Saturday 10 March 2018 2:00 am IST

 

 

ചെങ്ങന്നൂര്‍: ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബിജെപിയെന്ന് ഇടത് വലത് മുന്നണികള്‍ നടത്തുന്ന പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികാസ് യാത്രയുടെ ഭാഗമായി ചെങ്ങന്നൂരില്‍ ന്യൂനപക്ഷമോര്‍ച്ച പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

 ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് എന്തുകൊണ്ട് പാഴാകുന്നു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഇടത് പക്ഷ ഭരണമാണ്. 

 ഇതിന് മാറ്റം വരുത്തണമെങ്കില്‍ ജനങ്ങള്‍ ബിജെപിയോടൊപ്പം നില്‍ക്കണം. എല്ലാ മതവിഭാഗങ്ങളും ഒറ്റക്കെട്ടായാല്‍ കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കഥ കഴിയുമെന്നും കുമ്മനം പറഞ്ഞു.

 സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സെക്രട്ടറി സി. കൃഷ്ണകുമാര്‍, ടി.ഒ. സൗഷാദ്, കെ. സോമന്‍, രാജന്‍ കണ്ണാട്ട്, രാജന്‍മാത്യു, എന്‍.ഹരി, എം.വി. ഗോപകുമാര്‍, ഡി. അശ്വനിദേവ് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.