1,37,818 കുട്ടികള്‍ക്ക് നാളെ പോളിയോ തുള്ളിമരുന്നു നല്‍കും

Saturday 10 March 2018 2:00 am IST

 

ആലപ്പുഴ: ദേശീയ പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി 11ന് ജില്ലയിലെ അഞ്ചുവയസില്‍ താഴെ പ്രായമുള്ള 1,37,818 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. 1,418 ബൂത്തുകള്‍ ഇതിനായി സജ്ജികരിച്ചു. 

  റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളഇല്‍ സജ്ജമാകുന്ന ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയും മൊബൈല്‍ ബൂത്തുകള്‍ വഴിയും തുള്ളിമരുന്ന് വിതരണം ചെയ്യും. ഇതിനായി 7,980 വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് തുള്ളിമരുന്ന് നല്‍കുന്നത്.

 2000നുശേഷം കേരളത്തില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം പേര്‍ കേരളത്തില്‍ വന്നുപോകുന്നതിനാല്‍ നമ്മുടെ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കേണ്ടത് അനിവാര്യമാണ്. അഞ്ചു വയസില്‍ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 രാവിലെ എട്ടുമതുല്‍ വൈകിട്ട് അഞ്ചുവരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. തുള്ളിമരുന്ന് കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്താനായി തൊട്ടടുത്ത ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനവും നടത്തും. 

  ജില്ലാ തല ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോളിയോ തുള്ളിമരുന്ന് നല്‍കി നിര്‍വ്വഹിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.