വൃദ്ധയുടെ വീട് കത്തി നശിച്ചു

Saturday 10 March 2018 2:00 am IST

 

ആര്യാട്: തനിച്ച് താമസിച്ചിരുന്ന വൃദ്ധയുടെ വീട് കത്തി നശിച്ചു. ആര്യാട് റൂറല്‍ ആശുപത്രിക്കു സമീപം കലൂച്ചിറയില്‍ രമണിയുടെ വീടാണ് കത്തിനശിച്ചത്.  കഴിഞ്ഞ ദിവസം വൈകിട്ട് ആറിനായായിരുന്നു സംഭവം. കുളിക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. അതിനാല്‍ അപകടമുണ്ടായില്ല. വീടിനകത്തുണ്ടായിരുന്ന കട്ടിലും വസ്ത്രങ്ങളുമുള്‍പ്പടെ മറ്റു ഗൃഹോപകരണങ്ങളും കത്തി നശിച്ചു. അവിവാഹിതയായ രമണി വര്‍ഷങ്ങളായി  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ബന്ധുക്കളുടേയും മറ്റുള്ളവരുടേയും സഹായത്താലാണ് ഇവര്‍ ഉപജീവനം കഴിച്ചിരുന്നത്. 78 വയസ്സുകാരിയായ രമണി പോകാനൊരിടമില്ലാതെ വിഷമിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.