മുഹമ്മ: ടവറിന്റെ അറ്റകുറ്റപ്പണിയ്ക്കെത്തിയ ഇലക്ട്രീഷ്യനാണന്ന വ്യാജേന ടവറിന്റെ ബാറ്ററി മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ഐക്യഭാരതം കാരിക്കുഴി വടക്കേവീട്ടില്‍ ജയകുമാറിനെ(32)യാണ് ഇന്നലെ വൈകിട്ട് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്. രാവിലെ മണ്ണഞ്ചേരി കുന്നേല്‍വെളി റജിമോന്റെ വീടിനു സമീപത്തുള്ള ഇന്‍ഡസ് കമ്പനി ലിമിറ്റഡിന്റെ ടവറിന്റെ ബാറ്ററിയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇലക്ട്രീഷ്യനാണെന്ന വ്യാജേന ബൈക്കിലെത്തിയ മോഷ്ടാവ് ഉപകരണങ്ങള്‍ ഉപയോഗിച്ചു ബാറ്ററി അഴിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നി നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബാറ്ററി കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ശേഷം ബൈക്ക് ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ബൈക്ക് കസ്റ്റഡിയിലെടുത്ത് വാഹന നമ്പര്‍ ഉപയോഗിച്ച് മോഷ്ടാവിന്റെ വിവരങ്ങള്‍ മനസിലാക്കി ശേഷം ഉച്ചയോടെ ഇയാളെ എസ്ഐ പദ്മകുമാറിന്റെ നേതൃത്തില്‍ പിടികൂടുകയായിരുന്നു. കലവൂര്‍ ജങ്ഷന് കിഴക്ക് ഇതിന് സമാനമായി മറ്റൊരു ടവറില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ബാറ്ററി മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: