പോലീസിന്റെ പരിപാടിയില്‍ സിപിഎം നേതാവിന് അമിത പ്രാധാന്യം

Saturday 10 March 2018 2:00 am IST
ജില്ലയില്‍ പോലീസ് സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് അവഗണന. ജില്ലയിലെ പോലീസ് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് അമിത പ്രാധാന്യം നല്‍കുന്നതായാണ് ആരോപണം.

 

കോട്ടയം: ജില്ലയില്‍ പോലീസ് സംഘടിപ്പിക്കുന്ന പൊതു പരിപാടികളില്‍ ജനപ്രതിനിധികള്‍ക്ക് അവഗണന. ജില്ലയിലെ പോലീസ് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് അമിത പ്രാധാന്യം നല്‍കുന്നതായാണ് ആരോപണം. എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കില്ലാത്ത വിഐപി പരിഗണന വാസവന് എന്തിന് നല്‍കുന്നതെന്ന ചോദ്യത്തിന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരമില്ല. ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സ്‌നേഹസ്പര്‍ശം പരിപാടിയിലേക്ക് ജില്ലയിലെ എംഎല്‍എമാരില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാത്രമാണ് ക്ഷണമുള്ളത്.

വാസവനൊഴിച്ചുള്ള ഒരു രാഷ്ടീയപാര്‍ട്ടിയുടെയും ജില്ലാനേതാക്കള്‍ക്ക് ക്ഷണമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്ന പദവി മാത്രമാണ് വാസവനുള്ളത്. മുന്‍ എംഎല്‍എ എന്ന പരിഗണനയിലാണെങ്കില്‍ മറ്റ് മുന്‍എംഎല്‍എമാരെയും പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ഉയരുന്നത്.  പാലായില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയില്‍ പി.സി.ജോര്‍ജ് അടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി വാസവനെ പങ്കെടുപ്പിച്ചത് വിവാദമായിരുന്നു. പല എംഎല്‍എമാരും പരാതി പറയുകയും ചെയ്തു. ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സിപിഎം നേതാക്കളുടെ മുമ്പില്‍ വിനീത വിധേയരായി നില്‍ക്കുകയാണെന്ന ആരോപണവും ശക്തമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.