സുഗതന്റെ ആത്മഹത്യരാഷ്ട്രീയ കൊലപാതകം

Saturday 10 March 2018 3:43 am IST

വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാന്‍വേണ്ടി നമ്മുടെ രാഷ്ട്രീയ സംഘടനകളുടെ പോഷക സംഘടനകളായ ട്രേഡ് യൂണിയനുകള്‍ അനാവശ്യ സമരങ്ങളുടെ വേലിയേറ്റങ്ങള്‍തന്നെ കശുവണ്ടി മേഖലയില്‍ സൃഷ്ടിച്ചു. തല്‍ഫലമായി വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ കശുവണ്ടി വ്യവസായം നാടുകടത്തപ്പെട്ടു. ശേഷിക്കുന്നവ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയുമാണ്. കശുവണ്ടി തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയും രോഗങ്ങളും മൂലം നട്ടംതിരിയുമ്പോഴാണ് ബ്ലേഡിന്റെ വരവ്. മക്കളുടെ വിശപ്പുമാറ്റാനും ചികിത്‌സയ്ക്കുമായി പണം വാങ്ങുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തപ്പോള്‍ പല കുടുംബങ്ങളും ആത്മഹത്യാ മുനമ്പില്‍ എത്തി.

പത്തുനാല്‍പതു കൊല്ലം ഗള്‍ഫില്‍ മണലാരണ്യത്തില്‍ ചോര നീരാക്കി കഷ്ടപ്പെട്ട് നാട്ടില്‍വന്ന് പത്തുമുപ്പത് വര്‍ഷം മുന്‍പ് നിലംനികത്തി കരയാക്കിയ ഭൂമിയില്‍ ഉപജീവനത്തിനുവേണ്ടി സുഗതന്‍ എന്ന വ്യക്തി ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ ഷെഡ്ഡ് കെട്ടിയപ്പോള്‍ അവിടെ ചിലര്‍ ചെങ്കൊടി നാട്ടി. നിലം നികത്തിയ സ്ഥലത്താണ് എന്ന് ഭാഷ്യം. നിലം നികത്തിയപ്പോഴും ഷെഡ്ഡ് കെട്ടിയപ്പോഴും ഇല്ലാത്ത പരിസ്ഥിതിവാദം ഇപ്പോള്‍ എങ്ങനെ ഉണ്ടായി? സിപിഐയുടെ കൊല്ലം ജില്ലാ സമ്മേളനത്തിന് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കിയാല്‍ കൊടി മാറ്റിത്തരാമെന്നായിരുന്നുവത്രെ സഖാക്കളുടെ വാഗ്ദാനം.  സ്വന്തം നാട്ടിലെ തിക്താനുഭവമാണ് പത്തനാപുരത്തുകാരന്‍ സുഗതന് ജീവിതം ഒരു ചാണ്‍ കയറില്‍ അവസാനിപ്പിക്കേണ്ടിവന്നത്. സുഗതന്റെ ആത്മഹത്യ ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ കൊലപാതകംതന്നെയാണ്. പാര്‍ട്ടിക്കും സഖാക്കള്‍ക്കും അഭിമാനിക്കാം. ഇനി എന്നീ നാട്ടില്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരും സാംസ്‌കാരിക നേതൃത്വവും ഉണ്ടാകും?

ബാലാജി, മുഖത്തല, കൊല്ലം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.