രണ്ടാം ടെസ്റ്റ് :ഓസ്‌ട്രേലിയ 243 ന് പുറത്ത്

Saturday 10 March 2018 3:52 am IST

പോര്‍ട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സില്‍ 243 റണ്‍സിന് പുറത്തായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറിയാണ് ഓസീസിന്റെ സ്‌കോര്‍ ഇരുനൂറ് കടത്തിയത്. വാര്‍ണര്‍ നൂറ പന്തില്‍ ഒമ്പത് ബൗണ്ടികളുടെ പിന്‍ബലത്തില്‍ 63 റണ്‍സ് നേടി ടോപ്പ് സ്‌കോററായി.

ഓപ്പണര്‍ ബാന്‍ക്രോഫ്റ്റ് (38), ക്യാപ്റ്റന്‍ സ്മിത്ത്് (25), ഷോണ്‍ മാര്‍ഷ് (24), പെയ്ന്‍ (36) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

പേസര്‍ റബഡയാണ് ഓസീസിന്റെ മികച്ച സ്‌കോറെന്ന സ്വപ്‌നം തകര്‍ത്തത്. 96 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. എന്‍ഗിഡി 51 റണ്‍സിന് മൂന്ന് വിക്കറ്റും ഫിലാന്‍ഡര്‍ 25 റണ്‍സിന് രണ്ട് വിക്കറ്റും കീശയിലാക്കി.

ടോസ് നേടിയ ഓസീസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസീസ് നാലു മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.