റബ്ബര്‍ തോട്ടത്തിന് തീപ്പിടിച്ചു

Saturday 10 March 2018 1:29 am IST

 

ചെറുപുഴ: പുളിങ്ങോം ഉമയംചാലില്‍ റബ്ബര്‍ തോട്ടത്തിന് തീപ്പിടിച്ചു. രണ്ടേക്കറോളം തോട്ടം ഭാഗികമായി കത്തിനശിച്ചു. പെരിങ്ങോത്തു നിന്നുമെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പുളിങ്ങോത്തിന് സമീപം ഉമയംചാല്‍  വാഴക്കുണ്ടം റോഡരികിലെ റബര്‍ തോട്ടത്തിനാണ് തീപ്പിടിച്ചത്. മാങ്കോട്ടില്‍ ജിജി, ജോണി, ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തോട്ടം. പെരിങ്ങോത്തു നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം നാട്ടുകാരുടെ സഹായത്തോടെ തീ അണക്കുകയായിരുന്നു. ലീഡിംഗ് ഫയര്‍മാന്‍ ഒ.സി.കേശവന്‍ നമ്പൂതിരി, ഫയര്‍മാന്‍മാരായ പി.കെ.സുനില്‍കുമാര്‍, പി.സജിത്ത്, ഹോം ഗാര്‍ഡുമാരായ പി.സി. മാത്യു, എ.ഗോപി, ദിനേശന്‍, െ്രെഡവര്‍ കെ.എം. ജയേഷ് കുമാര്‍ എന്നിവരുടെ നേതൃത്വം നല്‍കി. വേനല്‍ കടുത്തതോടെ തീപ്പിടിത്ത സാദ്ധ്യത വര്‍ദ്ധിച്ചുവെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.