വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും

Saturday 10 March 2018 1:30 am IST

 

ചെറുപുഴ: ചെറുപുഴ ജെഎംയുപി സ്‌കൂളിന്റെ 68-ാമത് വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും മലയാള ഭാഷ പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌ക്കര പൊതുവാള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. പയ്യന്നൂര്‍ എഇഒ രവീന്ദ്രന്‍ കാവിലെവളപ്പില്‍ ഉപഹാര സമര്‍പ്പണവും, അനുമോദനവും നടത്തി. പഞ്ചായത്തംഗം ലളിത ബാബു, പി.വി.സുരേന്ദ്രന്‍, കെ.എ. ഷോജി, രാജിനി രവീന്ദ്രന്‍, കെ.കെ. സുരേഷ് കുമാര്‍, അശ്വതി രവീന്ദ്രന്‍, കെ.വി.നീന, വി.സി.ഷാജി എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്നു വിവരമിക്കുന്ന വി.വി.തമ്പാന്‍ എം. ദാമോദരന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.