ചിറ്റാരിക്കാല്‍ കാറ്റാംകവല ഇറക്കത്തില്‍ വീണ്ടും വാഹനാപകടം

Saturday 10 March 2018 1:30 am IST

 

ചെറുപുഴ: ചിറ്റാരിക്കാല്‍ കാറ്റാംകവല ഇറക്കത്തില്‍ വീണ്ടും വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി ചിന്നപ്പ(60)യാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ചിറ്റാരിക്കാലില്‍ നിന്നും മാലോം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഡെലിവറി വാനാണ് അപകടത്തില്‍പ്പെട്ടത്. കാറ്റാം കവല ഇറക്കം ഇറങ്ങി വരുമ്പോള്‍ നിയന്ത്രണം വിട്ട വാന്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഒരു മണിക്കൂറോളം അപകടത്തില്‍പ്പെട്ടവര്‍ വാനില്‍ ആളുകള്‍ കുടിങ്ങിക്കിടന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വാന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. 

ചിറ്റാരിക്കാല്‍ എഎസ്‌ഐ കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശികളായ റുസമ്മല്‍, റെനീഷ് എന്നിവരെ കാഞ്ഞാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചിരുന്നു. റോഡിലെ കുത്തിറക്കവും വീതികുറവും വളവുകളുമാണ് അപകടത്തിന് കാരണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.