വികസന നടപടികള്‍ ഊര്‍ജ്ജിതമാക്കി

Saturday 10 March 2018 1:31 am IST

 

മാഹി: ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗത്ത് മുഴുവനായുള്ള ഗാലറിയാണ് പുതുതായി നിര്‍മ്മിക്കുന്നത്. നേരെത്തെ കിഴക്കുഭാഗത്ത് പകുതി സ്ഥലത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഗാലറി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ബാക്കി വരുന്ന 40 മീറ്റര്‍ സ്ഥലത്ത് ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവാക്കി നാല് സ്റ്റെപ്പ് ഉയരത്തിലാണ് ഗാലറി പണിയുന്നത്. സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്ന കളിക്കാര്‍ക്കും കളി കാണാന്‍ വരുന്നവര്‍ക്കും ഇത് സഹായകമാകും. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ഈ കളിക്കളം നിരവധി മത്സരങ്ങളുടെ വേദിയായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല. ഗാലറിയുടെ തറക്കല്ലിടല്‍ കര്‍മ്മം ജില്ലാ പഞ്ചായത്തംഗം എ.ടി.ശ്രീധരന്‍ നിര്‍വ്വഹിച്ചു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് അധ്യക്ഷത വഹിച്ചു. സുധ മാളിയേക്കല്‍, നിഷ പറമ്പത്ത്, പ്രദീപ് ചോമ്പാല, ഒ.ബാലന്‍, ടി.ടി.പത്മനാഭന്‍, വി.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.