കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന് ബഞ്ചിനെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. അപ്പീല്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതാണ്. എന്നാല്‍ സിബിഐ അന്വേഷണത്തെ സിപിഎം എതിര്‍ക്കുന്നില്ല. ഏതന്വേഷണത്തെയും നേരിടാന്‍ സിപിഎം തയ്യാറാണ്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെതും സര്‍ക്കാര്‍ തീരുമാനം സര്‍ക്കാരിന്റെതുമാണ്. സര്‍ക്കാരിന് കൗണ്ടര്‍ അഫിഡവിറ്റ് നല്കാന് സാധിക്കാത്ത സാഹചര്യത്തിലാണ് ഡിവിഷന് ബഞ്ചിനെ സമീപിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞത് നടപ്പാക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ഇത് സംബന്ധിച്ച് പാര്‍ട്ടിക്ക് ചില നടപടി ക്രമമങ്ങളുണ്ടെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: