പിടിച്ചുപറി : സ്ത്രീയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

Saturday 10 March 2018 1:42 am IST

 

കണ്ണൂര്‍: വഴിയാത്രക്കാരനായ യുവാവിനെ തടഞ്ഞുനിര്‍ത്തി പേഴ്‌സ് പിടിച്ചുപറിച്ച സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. മാതമംഗലം കക്കറ സ്വദേശി കെ.പി.രാജേഷി(42)ന്റെ പേഴ്‌സാണ് കഴിഞ്ഞ ദിവസം രാവിലെ സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കണ്ണൂരില്‍ തീവണ്ടിയിറങ്ങി രാവിലെ 7 മണിയോടെ പുതിയ ബസ്സ്റ്റാന്റിലേക്ക് നടന്നുപോകവേയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പട്ട് ചെറുകുന്നിലെ രജിത കൊയ്യോന്‍ (29), മണ്ണാര്‍ക്കാട് സ്വദേശി ശിവകുമാര്‍ (39), പാപ്പിനിശ്ശേരി കണ്ണേരി സുനില്‍ (55), എളയാവൂരിലെ എംപി അജിത്ത് (53) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.