ടാലന്റ് ഹണ്ട് പരീക്ഷ: ജില്ലക്ക് അഭിമാനകരമായ വിജയം

Saturday 10 March 2018 1:44 am IST

 

കണ്ണൂര്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒമ്പതാം തരത്തിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തിയ സയന്‍സ് ബഡീസ് ടാലന്റ് ഹണ്ട് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ കുട്ടികള്‍ അഭിമാനാര്‍ഹമായ വിജയം നേടി. സംസ്ഥാന വ്യാപകമായി നടത്തിയ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയത് ആകെ മൂന്ന് കുട്ടികളാണ്. അതില്‍ രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് മല്‍സരത്തില്‍ പങ്കെടുത്ത മടമ്പം മേരിലാന്റ് ഹൈസ്‌കൂളിലെ കെ.ഷാരോണ്‍ കൃഷ്ണ, വെള്ളോറ ടാഗോര്‍ ഹൈ സ്‌കൂളിലെ പി.വി.ഉദയ എന്നിവരാണ്.

സോഷ്യല്‍ ഇനോവേഷന്‍, റോബോട്ടിക്‌സ്, ഐടി, ആസ്‌ട്രോണമി, അനലറ്റിക്‌സ് എന്നിവയാണ് ടാലന്റ് ഹണ്ട് പദ്ധതിയുടെ വിഷയ മേഖലകള്‍. ഓരോ ജില്ലയില്‍ നിന്ന് ഈ അഞ്ച് വിഷയ മേഖലകളില്‍ അഞ്ചു കുട്ടികളെ വീതമാണ് സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. അങ്ങനെ ആകെ 70 കുട്ടികളേയും, ഓണ്‍ലൈന്‍ പരീക്ഷയില്‍ മുഴുവന്‍ സ്‌കോറും നേടിയ മൂന്ന് കുട്ടികളേയും ഉള്‍പ്പെടുത്തിയാണ് അവസാന ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

കണ്ണൂര്‍ ജില്ലയില്‍ നിന്ന് ലിസ്റ്റില്‍ ഇടം നേടിയ സ്‌കൂളിന്റെയും, വിദ്യാര്‍ത്ഥികളുടേയും പേര് വിവരം: അനഘ അശോക് (കാടാച്ചിറ എച്ച്എസ്എസ്), കെ.ഗോപിക (ജിഎച്ച്എസ്എസ് ചാവശ്ശേരി), മിഖേല്‍ മമ്മികുട്ടി (ജിഎച്ച്എസ്എസ് ചേലോറ), എ.നിദ (ജിഎച്ച്എസ്എസ് പാല). സംസ്ഥാനതലത്തില്‍ ആദ്യമായാണ് ഇത്രയും അധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഓണ്‍ലൈന്‍ പരീക്ഷ വിജയകരമായി നടപ്പിലാക്കിയത്. വിജയികളായ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുളള സംസ്ഥാനതല ക്യാമ്പൂകളും ആര്‍എംഎസ്എ വിഭാവനം ചെയ്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.