ഫോണ്‍ കോള്‍ ചോര്‍ത്തല്‍: നവാസുദ്ദീന്‍ സിദ്ധിഖിക്ക് വീണ്ടും സമന്‍സ്

Saturday 10 March 2018 10:08 am IST

മുംബൈ: ഫോണ്‍കോള്‍ ചോര്‍ത്തല്‍ റാക്കറ്റ്​ കേസില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിക്ക്​ ക്രൈം ബ്രാഞ്ച് വീണ്ടും സമന്‍സ് അയച്ചു. താനെ പോലീസ് അയച്ച സമന്‍സില്‍ ഹാജരാവാന്‍ താരം അസൗകര്യം അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ്​ അയച്ചിരിക്കുന്നത്​. 

മൂന്നു തവണ മൊഴി എടുക്കാന്‍ വിളിച്ചിട്ടും താരം ഹാജരായിട്ടില്ലെന്ന്​ക്രൈം ബ്രാഞ്ച്​ ഡിസിപി അഭിഷേക്​ ത്രിമുഖ്​ പറഞ്ഞു. ഫോണ്‍ കോള്‍ ചോര്‍ത്തി നല്‍കിയ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി, നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ എന്നിവര്‍ക്കും ഹാജരാകല്‍ നോട്ടീസ്​ അയച്ചിട്ടുണ്ട്​. സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി വഴി നവാസുദ്ദീന്‍ സിദ്ദിഖി രഹസ്യമായി ഭാര്യയുടെ ഫോണ്‍ കോള്‍ വിവരം ചോര്‍ത്തിയ കേസിലാണ്​ നടപടി.

മാര്‍ച്ച്‌ ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് താനെ പോലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു സിദ്ദിഖി അറിയിച്ചത്. എന്നാല്‍ അദ്ദേഹം ഹാജരാകാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സമന്‍സ് അയക്കുന്നത്. കോള്‍ ഡാറ്റ റെക്കോര്‍ഡ്​ കേസില്‍ പ്രമുഖ വനിതാ ഡിറ്റക്ടീവ് രജനി പണ്ഡിറ്റ് അടക്കം 11 പേരെയാണ് താനെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത്. 

ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്‍കിയ നിരവധി ഏജന്‍സികളെ ജനുവരി 29ന് താനെയില്‍ നിന്ന്​ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് സിദ്ദിഖി അടക്കം നിരവധി പ്രമുഖര്‍ ഫോണ്‍ കാള്‍ ചോര്‍ത്തിയതായി വ്യക്തമായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.