വേണ്ടിവന്നാല്‍ നല്ല സിപിഎം നേതാക്കളേയും ബിജെപിയില്‍ ചേര്‍ക്കും

Saturday 10 March 2018 10:56 am IST
"undefined"

കൊച്ചി: കോണ്‍ഗ്രസുകാരെ മാത്രമല്ല വേണ്ടിവന്നാല്‍ നല്ല സിപിഎം നേതാക്കളേയും പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ബിജെപിയിലേക്ക് ചേരുമോ എന്ന അഭ്യൂഹത്തിനിടക്ക് സിപിഎമ്മിനെതിരെ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. 

തന്റെ ഫേസ്‌ബുക്ക് പേജിലാണ് സുരേന്ദ്രന്റെ പ്രതികരണം. സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സിപിഎമ്മിന് എന്താണ് ദണ്ഡമെന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു. കോണ്‍ഗ്രസുകാരെ മാത്രമല്ല വേണ്ടിവന്നാല്‍ നല്ല സിപിഎം നേതാക്കളേയും പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്നും സുരേന്ദ്രന്‍ കുറിച്ചു.  

പോസ്റ്റിനെ പൂര്‍ണ രൂപം: 

ഇനി കെ സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ തന്നെ സിപിഎമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാര്‍ട്ടിയിലുള്ളവര്‍ ബിജെപിയില്‍ ചേരുന്നത്? ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേരളാ നിയമസഭയിലെ സിപിഎം വിജയിപ്പിച്ച എംഎല്‍എ ആയിരുന്നില്ലേ? ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ വന്നത് ബിജെപിയിലേക്കു പുതുതായി മററു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ. ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ്.എം കൃഷ്ണ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തില്‍ ബിജെപിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടല്ലേ. സിപിഎമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബിജെപിയില്‍ ചേരാന്‍? കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സിപിഎം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.