ആഞ്ഞടിച്ച് ഇന്ത്യ; സ്വയം പരാജയപ്പെട്ട പാക്കിസ്ഥാനില്‍ നിന്നും ഒന്നും പഠിക്കാനില്ല

Saturday 10 March 2018 11:38 am IST
"undefined"

യു.എന്‍: സ്വയം പരാജയപ്പെട്ട പാക്കിസ്ഥാനില്‍ നിന്നും ലോകത്തിന് ഒന്നും പഠിക്കാനില്ലെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ യു.എന്‍ സെക്രട്ടറി മിനി ദേവി കുമം ആണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഐക്യരാഷ്ട്രസഭയില്‍ രണ്ടു ദിവസവും കാശ്മീര്‍ വിഷയം അവതരിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. 

കാശ്മീരില്‍ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും ജനഹിത പരിശോധന നടത്തണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.  എന്നാല്‍  ജനാധിപത്യത്തെ കുറിച്ചോ മനുഷ്യാവകാശങ്ങളെ കുറിച്ചോ പാക്കിസ്ഥാനില്‍ നിന്നും ലോകത്തിന്​ഒന്നും പഠിക്കാനില്ലെന്ന്​മിനി ദേവി കുമം പറഞ്ഞു. തീവ്രവാദികള്‍ തഴച്ചു വളരുകയും ഭയരഹിതമായി തെരുവിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനില്‍ നിന്നാണ്, ​ഇന്ത്യയിലെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടതിന്റെ സംബന്ധിച്ച ക്ലാസ്​ നാം കേള്‍ക്കുന്നത്​. 

ഉസാമ ബിന്‍ലാദനെ സംരക്ഷിച്ചതു കൂടാതെ, ഭീകരവാദിയായി യു.എന്‍ പ്രഖ്യാപിച്ച ഹാഫിസ്​സയിദിനെ സ്വതന്ത്രമായി വിട്ടിരിക്കുന്നു. മാത്രമല്ല, ഹാഫിസ് സെയിദ്​രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്‌​മുഖ്യധാര രാഷ്ട്രീയത്തിലിറങ്ങിയിരിക്കുന്നുവെന്നും മിനി ദേവി വിമര്‍ശിച്ചു. ഇന്ത്യയില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവര്‍ പ്രോത്​സാഹിപ്പിക്കുന്നു. കൂടാതെ, അവരുടെ മറ്റ്​ ചുമതലകളില്‍ നിന്നും നിര്‍ലജ്ജമായി ഒഴിഞ്ഞുമാറുകയാണെന്നും മിനി ദേവി കുമ കുറ്റപ്പെടുത്തി. 

2008ലെ മുംബൈ ആക്രമണത്തിലും 2016 ലെ പാത്താന്‍കോട്ട്​, ഉറി ആക്രമണങ്ങളിലും ഉള്‍പ്പെട്ട എല്ലാവരെയും പിടികൂടുന്നതിന്​ ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ്​പാക്കിസ്ഥാനില്‍ നിന്ന്​ ഇന്ത്യ ആവശ്യപ്പെടുന്നതെന്നും മിനി ദേവി പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ കാശ്മീര്‍ സംബന്ധിച്ച ഉടമ്പടി സ്വന്തം അജണ്ട നടപ്പിലാക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ ഉപയോഗിക്കുകയാണ്​. പാക്​ അധീന കാശ്‌മീരില്‍ നിന്ന്​ ഒഴിഞ്ഞു പോകുമെന്ന ഉടമ്പടി പാക്കിസ്ഥാന്‍ സൗകര്യപൂര്‍വം മറന്നുവെന്നും മിനിദേവി കുമം കുറ്റപ്പെടുത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.