കോണ്‍ഗ്രസ് വിടുന്നില്ലെന്ന് സുധാകരന്‍ പറയുന്നില്ല

Saturday 10 March 2018 12:06 pm IST

കൊച്ചി : എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എന്നാല്‍ കോണ്‍ഗ്രസ് വിടുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞതുമില്ല. 

സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയെന്നും സുധാകരന്‍ ആരോപിച്ചു. കേരളത്തില്‍ ന്യൂനപക്ഷ ആക്രമണം നടത്തുന്നത് സിപിഎമ്മാണ്.  തലശ്ശേരി കലാപത്തില്‍ അന്വേഷണം നടത്തിയാല്‍ ഇത് തെളിയുമെന്നും സുധാകരന്‍ പറഞ്ഞു. 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മാനസികനില തെറ്റിയതു പോലെയാണ് സംസാരിക്കുന്നത്.  സിപിഎം നാണംകെട്ട പാര്‍ട്ടിയാണ്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ സിപിഎം ചെപ്പടിവിദ്യ കാണിക്കുകയാണ്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്നും സുധാകരന്‍ ആരോപിച്ചു.

തന്നെ ബിജെപിക്കാരനാക്കുന്ന വിവാദം ഇനിയെങ്കിലും അവസാനിപ്പിക്കണം. ബിജെപിയില്‍ നിന്ന് ക്ഷണം കിട്ടിയത് വെളിപ്പെടുത്തിയത് രാഷ്ട്രീയ ധാര്‍മികതയുള്ളതു കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും ഇതിനുവേണ്ടി രണ്ട് തവണ ദൂതന്മാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. 

അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ലന്നും സുധാകരന്‍ പറഞ്ഞിരുന്നു.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.