പരസ്ത്രീ ബന്ധം; ക്രിക്കറ്റ് താരം ഷാമിയുടെ ഭാര്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്

Saturday 10 March 2018 2:50 pm IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ മൊഹമ്മദ് ഷാമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്. പരസ്ത്രീബന്ധം ആരോപിച്ച ഹാസിന്‍ ജഹാന്‍, ഭാര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തിന് ഷാമി നിര്‍ബന്ധിക്കുകയും അയാളുടെ മുറിയിലാക്കി പൂട്ടുകയും ചെയ്‌തെന്നതാണ് ഏറെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ഭര്‍ത്താവും ബന്ധുക്കളും നടത്തുന്ന ക്രൂരമായ പെരുമാറ്റം, ബലാല്‍സംഗം, വധശ്രമം, തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഹാസിന്‍ എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്. 

സഹോദരന്റെ മുറിയിലാക്കി കതകടച്ച് അയാളുമായി ശാരീരിക ബന്ധത്തിന് ഷാമി നിര്‍ബന്ധിച്ചുവെന്ന് ഹാസിന്‍ പറയുന്നു. ''ഷാമി എന്നെ അയാളുടെ സഹോദരന്റെ മുറിയിലേക്ക് തള്ളിയിട്ട് കതകടച്ചു. ഷാമിയുടെ സഹോദരന്‍ എന്നോട് മോശമായി പെരുമാറി. ഞാന്‍ ഒച്ചവെച്ചപ്പോഴാണ് കതക് തുറന്നത്. ഷാമിക്ക് ലൈംഗിക തൊഴിലാളികളുമായി പോലും ബന്ധമുണ്ടായിരുന്നു,'' ഹാസിന്‍ പറയുന്നു.

പരസ്ത്രീ ബന്ധങ്ങള്‍ ആരോപിക്കുന്ന ഹാസിന്‍ ഇക്കാര്യത്തില്‍ അവര്‍ ഷാമിയുമായി നടത്തിയ ഫോണ്‍ സംഭഷണങ്ങള്‍ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.