കരുതിയിരിക്കുക;ജഡാവശിഷ്ടം കാണുമെന്ന് ത്രിപുര മുഖ്യമന്ത്രിയോട്

Saturday 10 March 2018 6:58 pm IST
"undefined"

അഗര്‍ത്തല: ത്രിപുരയില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും ഔദ്യോഗിക വസതികളില്‍ താമസമാക്കും മുമ്പ് കക്കൂസ് ടാങ്കുകള്‍ ശുചിയാക്കിക്കണമെന്ന് ബിജെപി നേതാവ് സുനില്‍ ദേവ്ധര്‍ ട്വീറ്റ് ചെയ്തത് വലിയ വാര്‍ത്തയാകുന്നു. 2005 ജനുവരി നാലിന് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയിലെ കക്കൂസ് ടാങ്കില്‍ നിന്ന് സ്ത്രീയുടെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം ഓര്‍മ്മിപ്പിച്ചാണ് ട്വീറ്റ്. 

ഏറെ ഒച്ചപ്പാടായപ്പോള്‍ അന്വേഷണത്തിനുത്തരവിട്ടു. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല. പിന്നീട് സിബിഐ അന്വേഷണം തുടങ്ങി. എങ്ങുമെത്തിയിട്ടില്ല. ഈ സംഭവം അനുസ്മരിച്ചാണ് ദേവ് ധറിന്റെ ട്വീറ്റ്. ത്രിപുര ബിജെപി ടനാ സെക്രട്ടറിയും തെരഞ്ഞെടുപ്പില്‍ മുഖ്യ ചുമതല വഹിച്ചവരില്‍ ഒരാളുമാണ് ദേവ്ധര്‍.

2005 ല്‍ അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ ജീവനക്കാരാണ് ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

സ്ത്രീ കൊല്ലപ്പെട്ടത് 2000 ഡിസംബര്‍ 29 നും 2005 ജനുവരി 4 നും ഇടയ്ക്കാവണമെന്നായിരുന്നു അന്നത്തെ പത്രവാര്‍ത്തകള്‍. 2000 ഡിസംബര്‍ 29 ന് ടാങ്ക് ശുചിയാക്കിയിരുന്നു. യിരുന്നു. മാണിക് സര്‍ക്കാര്‍ 1998 മുതല്‍ അവിടെയായിരുന്നു താമസം.

ഈ സാഹചര്യത്തില്‍ പല മന്ത്രിമാരുടെയും മറ്റും ഔദ്യോഗിക വസതികളില്‍ ഇത്തരം 'അവശിഷ്ടങ്ങള്‍ ' ഉണ്ടാകാമെന്നും മുന്‍ കരുതല്‍ ആവശ്യമാണെന്നുമാണ് ദേവ്ധര്‍ ട്വിറ്റര്‍ വഴി ഓര്‍മ്മിപ്പിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.