കൊല്ലം: വാറണ്ട് നല്‍കിയതിലെ പ്രതികാരത്തിന് പോലീസുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ നിക്സന് നേരെയായിരുന്നു അക്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാത്രി 11 ഓടെ നിക്സന്റെ പടപ്പക്കരയിലെ വീട്ടിലെത്തി അക്രമം നടത്തിയത്.
നിക്സന്റെ മാതാവിനും ആക്രമണത്തില്‍ പരിക്കേറ്റു. നിക്സന്റെ കൈക്കും പുറത്തുമാണ് വെട്ടേറ്റത്. നിക്സനെയും അമ്മയെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാറണ്ട് കേസിലെ പ്രതികളായ ജിഥിന് പ്രസാദ്, മനുപ്രസാദ്, ജോമോന് എന്നിവരെ പ്രതികളാക്കി കുണ്ടറ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഒരു കേസിലെ പ്രതികളായ ഇവരുടെ വീട്ടില്‍ വാറണ്ടുമായി നിക്സന് തിരക്കി ചെന്നിരുന്നു. ഇതാണ് നിക്സനോട് പ്രതികള്‍ക്ക് വിരോധം വരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: