എസ്എഫ്‌ഐ കലാലയങ്ങള്‍ക്ക് വെല്ലുവിളി: എബിവിപി

Sunday 11 March 2018 1:42 am IST


ആലപ്പുഴ: കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി കാര്‍ത്തികപ്പള്ളി ഐഎച്ച്ആര്‍ഡി കോളജില്‍ പുറത്തു നിന്ന് എത്തിയ ഗുണ്ടകളുമായി വിദ്യാര്‍ത്ഥികളെയും എബിവിപി പ്രവര്‍ത്തകരെയും ആക്രമിച്ച എസ്എഫ്‌ഐ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളി ആണെന്ന് എബിവിപി.
  പ്രിന്‍സിപ്പലിനെയും അദ്ധ്യാപകരെയും അടക്കം അസഭ്യം പറഞ്ഞ എസ്എഫ്‌ഐക്കാര്‍ കലാലയത്തെ കലാപാലയം ആകുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് അവിടെ എത്തിയ എസ്‌ഐയെയും, സിവില്‍ പോലീസ് ഓഫീസറെയും ആക്രമിക്കുകയും ചെയ്തു.
  എബിവിപി പ്രവര്‍ത്തകരെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും  ഭീഷണിപെടുത്തുകയും പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഇറങ്ങുകയും ചെയ്യുന്ന ഹരിപ്പാട് സിഐ നിശബ്ദത പാലിക്കുന്നത് അന്ധമായ രാഷ്ട്രീയത്തിന്റെ ബലത്തിലാണ്. എസ്എഫ്‌ഐ യുടെ അക്രമത്തിനെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന പക്ഷപാതപരമായ നടപടികള്‍ക്കെതിരെയും ശക്തമായ ചെറുത്തുനില്പിന് എബിവിപി തയ്യാറാകേണ്ടി വരുമെന്ന് ജില്ലാ സെക്രട്ടറി ഹരീഷ് ഹരികുമാര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.