കരിപ്പേല്‍ച്ചാല്‍ നവീകരിക്കാന്‍ തീരുമാനം

Sunday 11 March 2018 1:43 am IST


മുഹമ്മ: ചേര്‍ത്തല തെക്ക്,കടക്കരപ്പള്ളി പഞ്ചായത്തുകള്‍ക്ക് ശാപമായി മാറിയ കരിപ്പേല്‍ച്ചാല്‍ നവീകരിക്കും.
  മഴക്കാലമായാല്‍ വെള്ളക്കെട്ടും മാലിന്യ പ്രശ്‌നങ്ങളും കൊണ്ടു ദുരിതം വിതച്ചിരുന്ന കരിപ്പേല്‍ച്ചാല്‍ നവീകരണത്തിന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍ തീരുമാനമായി. സ്ത്രീകള്‍ക്ക് തൊഴിലും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് കോമണ്‍ഫെസിലിറ്റി സെന്റര്‍ ആരംഭിക്കും.
 സര്‍വ്വേ നടത്തി കണ്ടെത്തിയ വീടില്ലാത്ത 1,670 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള സമഗ്രമായ പദ്ധതികളിലൂടെ വീടെന്ന സ്വപ്‌നം  യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. വികസന സെമിനാര്‍ പ്രസിഡന്റ് പ്രഭാ മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയകുമാരി അദ്ധ്യക്ഷയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.