ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ മേള നടത്തും

Sunday 11 March 2018 1:45 am IST


കുട്ടനാട്: അസംഘടിത ചുമട്ടുതൊഴിലാളികളുടെ രജിസ്‌ട്രേഷനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും മേളകള്‍ സംഘടിപ്പിക്കും. വിഹിതമടവില്‍ കുടിശിക വരുത്തി അംഗത്വം നഷ്ടമായ കേരള ചുമുട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കു പലിശയും പിഴപലിശയും ഒഴിവാക്കി വിഹിതമടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ മേളയില്‍ സാധിക്കും. 
  പുതിയതായി അംഗത്വം എടുക്കുന്നതിനു ലേബര്‍ കാര്‍ഡിന്റെ അസ്സലും പകര്‍പ്പും, ജനന തീയതി തെളിയിക്കുന്ന രേഖ, ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും രണ്ടും ഫോട്ടോയും 16 രൂപയും കൊണ്ടുവരണം. താഴെ പറയുന്ന തീയതിയിലും സ്ഥലത്തും രാവിലെ 10 മുതല്‍ രണ്ടു വരെ നടക്കുന്ന മേളയില്‍ എഎല്‍ഒ കാര്‍ഡ് ലഭിച്ച 18നും 57നും മധ്യേ പ്രായമുള്ള ചുമട്ടുതൊഴിലാളികള്‍ക്കു ക്ഷേമ ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.
 12നു വൈഎംപിഎസി വായനശാല മങ്കൊമ്പ്, 13നു പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ രാമങ്കരി, 14നു പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ വെളിയനാട്, 15നു പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ കാവാലം. ഫോണ്‍: 97451 88766.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.