ഡിജിറ്റല്‍ നിയമസഭ: പദ്ധതിരേഖ കേന്ദ്രത്തിനു സമര്‍പ്പിച്ചു

Saturday 10 March 2018 8:30 pm IST
"undefined"

ന്യൂദല്‍ഹി: കേരള നിയമസഭ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ നിയമസഭയാകുന്നു. ഇതിന്റെ വിശദമായ പദ്ധതി രേഖ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിനു സമര്‍പ്പിച്ചു.പദ്ധതിക്ക് ഉടന്‍ ധനകാര്യ അനുമതി നല്‍കുമെന്ന് കേന്ദ്ര മന്ത്രി സ്പീക്കര്‍ക്ക് ഉറപ്പു നല്‍കി.

ഡിജിറ്റല്‍ നിയമസഭ പദ്ധതി സംബന്ധിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു വിശദമായ പദ്ധതിരേഖ തയാറാക്കി സമര്‍പ്പിച്ചത്. 

ഒരു തുണ്ട് കടലാസ് പോലും ആവശ്യമില്ലാത്ത വിധം നിയമസഭാ സാമാജികരുടേയും നിയമസഭയുടെ പ്രിന്റിങ് പ്രവര്‍ത്തനങ്ങളേയും ഡിജിറ്റൈസ് ചെയ്ത് ഏകീകരിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെന്ന് ശ്രീരാമകൃഷ്ണന്‍  പറഞ്ഞു.  പദ്ധതി നടപ്പാക്കുന്നതുവഴി 25 മുതല്‍ 40 കോടി രൂപ വരെ ചെലവിനത്തില്‍ ലാഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.