പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിരക്ക് ഏകീകരിക്കും

Saturday 10 March 2018 8:38 pm IST
"undefined"

ദുബായ്: യുഎഇയില്‍ നിന്ന് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഭാരം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി എയര്‍ ഇന്ത്യ പിന്‍വലിച്ചു. അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റിലും ഇനി മുതല്‍ ഭാരം നോക്കാതെ നിശ്ചിത ഫീസില്‍ മൃതതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കും.കാര്‍ഗോയുടെ ചുമതലയുള്ള അറേബ്യന്‍ ട്രാവല്‍സാണ് തീരുമാനം എടുത്തത്.

എയര്‍ ഇന്ത്യ വഴിയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴിയും പുതിയ തീരുമാനപ്രകാരം മൃതദേഹങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാം. ഇതോടെ ദുബായിയില്‍നിന്നു മൃതദേഹങ്ങള്‍ കൊച്ചിയില്‍ എത്തിക്കാന്‍ 2000 ദിര്‍ഹത്തില്‍ താഴെ മാത്രമേ ചെലവാകൂ.

സുഷമ സ്വരാജിന്റെ ഇടപെടലോടെ പ്രവാസികളുടെ ദീര്‍ഘ കാലത്തെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കിലോക്ക് 18 ദിര്‍ഹം വെച്ചാണ് എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്. മറ്റ് വിമാന കമ്പനികളും എയര്‍ ഇന്ത്യയുടെ പാത പന്തുടരുമെന്നാണ് പ്രതീക്ഷിക്കന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.