ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യം മത്സര പരീക്ഷാ പഠന കേന്ദ്രം തീയിട്ടു നശിപ്പിച്ചു

Saturday 10 March 2018 2:12 am IST

പ്രദേശത്തെ ഒരുകൂട്ടം യുവതീ യുവാക്കള്‍ ചേര്‍ന്ന് ആരംഭിച്ചതാണ് ഫിനിക്‌സ് എന്ന പേരിലുള്ള പഠന കേന്ദ്രം. കണക്കത്തറ പൂതിരിക്കാവ് മന്ദ് അവകാശതര്‍ക്കവുമായി ബന്ധപ്പെട്ട് കോളനിയിലെ ഭൂരിപക്ഷം അറുപതോളം കുടുംബങ്ങള്‍ കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപി യില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് പഠന കേന്ദ്രം നശിപ്പിച്ചതെന്നാണ് ആരോപണം. ജയപ്രകാശന്റെ നേതൃത്വത്തില്‍ 25ലധികം യുവതീ യുവാക്കള്‍ ചേര്‍ന്നാണ് മത്സര പരീക്ഷകേന്ദ്രം തുടങ്ങിയത്.

   ഇവര്‍ കോട്ടായി പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിര  നടപടിയെടുക്കണമെന്ന്  ബിജെപി   നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സി. എസ്. ദാസ് അധ്യക്ഷനായി.കെ സദസദാന്ദന്‍, സന്തോഷ് ബമ്മണൂര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.