കലയുടെ കളിയച്ചന് നവതി ആദരം

Sunday 11 March 2018 2:00 am IST

 

തൃപ്പൂണിത്തുറ: കൊച്ചിയുടെ കലാ, കായിക സാമൂഹ്യപ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവും ആര്‍എസ്എസ് മഹാനഗര്‍ സംഘചാലകുമായിരുന്ന പി. രവിയച്ചന് നവതി ആദരം. മുന്‍ രഞ്ജി ക്രിക്കറ്റ് താരം കൂടിയായ കലയുടെ കളിയച്ചന് ആശംസ നേരാന്‍ അഭിഷേകം കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് നാടാകെ ഒഴുകിയെത്തി.

 നവതി ആഘോഷം നടന്‍ സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് കളിയോടൊപ്പം കലയിലും സാഹിത്യത്തിലും അദ്ധ്യാപനത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച രവിയച്ചന്‍ എന്റെ ബന്ധുവായിരുന്നെങ്കില്‍ എന്ന് മനസാ ആഗ്രഹിച്ചു പോകുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. 

 ഇത്തരത്തില്‍ വേറിട്ട് നില്‍ക്കുന്ന വ്യക്തിത്വങ്ങള്‍ എന്നും നമ്മുടെ നാടിന്റെ അഭിമാന സ്തംഭങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നവതി ആഘോഷ സംഘാടക സമതി അംഗം സോമശേഖരന്‍ മംഗള പത്രം വായിച്ചു. ക്രിക്കറ്റില്‍ ഒപ്പം കളിച്ചവരും  മുന്‍ രഞ്ജി ക്യാപ്റ്റന്‍ ജെ. മഹിന്ദ്രയും ചേര്‍ന്ന് രവിയച്ചന് ഉപഹാരം നല്‍കി. 

 ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ അനുഗ്രഹഭാഷണം നടത്തി. എം.ആര്‍.എസ് മേനോന്‍ അദ്ധ്യക്ഷനായി.

 എം.ഡി. ജയന്തന്‍, എം.എ. കൃഷ്ണന്‍, കെ.ബി. ശ്രീദേവി, എസ്.രമേശന്‍ നായര്‍, കെ.എല്‍.മോഹനവര്‍മ്മ, എളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ, കെ. പ്രദീപ്, എസ്. ജെ. ആര്‍.കുമാര്‍, ഇ.എന്‍. നന്ദകുമാര്‍, അഡ്വ. പി.വിജയകുമാര്‍, കൃഷ്ണന്‍ബാലന്‍ പാലിയത്ത്, കെ.സതീഷ് ബാബ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് രമേശന്‍ തമ്പുരാനും സംഘവും ചേര്‍ന്ന് ലയവാദ്യതരംഗം അവതരിപ്പിച്ചു. 

 തൃപ്പൂണിത്തുറ ചിദംബരം നൃത്തവേദിയുടെ ഗുരുദക്ഷിണയായി  നാട്യസ്വരൂപം നൃത്ത നൃത്ത്യങ്ങളും അരങ്ങേറി. ഏലൂര്‍ ബിജുവിന്റെ  സോപാന സംഗീതത്തോടെയാണ് പരിപാടി തുടങ്ങിയത്. 

രവി അച്ചന്‍ നവതി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.  സമാദരണ സദസ്സില്‍ ഇന്ദു ഗോപാലകൃഷ്ണന്‍ പ്രാര്‍ത്ഥന ആലപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.