റെയില്‍വേ ഗേറ്റ് അടച്ചില്ല, ദുരന്തം വഴി മാറിയത് തലനാരിഴയ്ക്ക്

Sunday 11 March 2018 2:00 am IST

 

തകഴി: റെയില്‍വേ ഗേയ്റ്റ് അടച്ചില്ല, ദുരന്തം വഴി മാറിയത് തലനാരിഴയ്ക്ക്. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് തകഴി കുന്നുമ്മ റെയില്‍വേ ക്രോ സിലായിരുന്നു സംഭവം. 

 തിരുവനന്തപുരത്തു നിന്നും മുംബൈയ്ക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് കടന്നു വരവേയാണ് റെയില്‍വേ ഗേയ്റ്റ് തുറന്നു കിടന്നത്. ഈ സമയം നിരവധി വാഹനങ്ങള്‍ റെയില്‍വേ ക്രോസിലൂടെ കടന്നുപോയിരുന്നു. 

 വാഹനങ്ങള്‍ പോകുന്നതു കണ്ട് ട്രെയിന്‍ കുറെ അകലെ മാറിനിര്‍ത്തി ഇടുകയും ഇതു ശ്രദ്ധയില്‍ പെട്ട ഓട്ടോ ഡ്രൈവര്‍മാര്‍ ബഹളം വെച്ച് ഗേറ്റ് കീപ്പറെ വരുത്തുകയുമായിരുന്നു. 

 ഇതിനു മുന്‍പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കുന്നുമ്മയില്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥന്മാര്‍ നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.