കടക്കരപ്പള്ളിയില്‍ നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നു

Sunday 11 March 2018 2:00 am IST

 

ചേര്‍ത്തല: ദേശീയതയ്‌ക്കൊപ്പം അണിചേര്‍ന്ന് കടക്കരപ്പള്ളിയും. തീരമേഖലയായ കടക്കരപ്പള്ളി പഞ്ചായത്തില്‍ ഇടത് വലത് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് നിരവധിപേരാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. 

 വികാസ് യാത്രയുടെ ഭാഗമായി ചെങ്ങന്നൂരില്‍ നടന്ന പൊതുസമ്മളനത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുതിയ പ്രവര്‍ത്തകരെ ഷാളണിയിച്ച്് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സതീഷ് ഗോപന്‍, സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറി സാബുജി, സിപിഎം പ്രവര്‍ത്തകരായ ജോര്‍ജ്ജ്, ഐഡാമ്മ, വിനോമ്മ, സോജി ജോര്‍ജ്് എന്നിവരടക്കമുള്ളവരാണ് ബിജെപിയിലേക്കെത്തിയത്. 

 അടുത്ത ദിവസങ്ങളില്‍ ഇതര പാര്‍ട്ടികളില്‍ നിന്ന് പ്രമുഖരുള്‍പ്പെടെ ബിജെപിയില്‍ ചേരുമെന്നും മാസം അവസാനം ഇവര്‍ക്കായി സ്വീകരണം ഒരുക്കുമെന്നും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കട്ടിയാട്ട് ഗിരീശന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.