അഡ്വ. എം. രത്‌നസിങ് ലൂമിനറി അവാര്‍ഡ് ജസ്റ്റിസ് കെ.ടി. തോമസിന്

Sunday 11 March 2018 2:30 am IST
"undefined"

കോഴിക്കോട്: അഡ്വ. എം. രത്‌നസിങ്ങിന്റെ ഓര്‍മ്മയ്ക്കായി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ അഡ്വ. എം. രത്‌നസിങ് മെമ്മോറിയല്‍ ലൂമിനറി അവാര്‍ഡ് ജസ്റ്റിസ് കെ.ടി. തോമസിന് സമര്‍പ്പിക്കും. 

ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 13ന് വൈകിട്ട് ആറിന് കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ ചേരുന്ന അനുസ്മരണ സേമ്മളനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അവാര്‍ഡ് ദാന ചടങ്ങില്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷനാകും. എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം ഡോ. എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 

അനുസ്മരണ സമിതി ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.എം. സുരേഷ് ബാബു, പി.വി. ഗംഗാധരന്‍, അഡ്വ. ഷഹിര്‍സിങ്, അഡ്വ. എം. രാജന്‍, അഡ്വ. യു.ടി. രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.