ഗാന്ധിവധം: വ്യാജ പ്രചാരണവുമായി എം.എം. മണി

Sunday 11 March 2018 3:15 am IST
"undefined"

കോഴിക്കോട്: സുപ്രീംകോടതി വിധിയെയും മാനിക്കാതെ മഹാത്മാഗാന്ധി വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന വ്യാജപ്രചാരണവുമായി വൈദ്യുതി മന്ത്രി എം.എം. മണി. 

കോഴിക്കോട്ട് നടക്കുന്ന കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് നട്ടാല്‍ മുളയ്ക്കാത്ത കള്ളപ്രചാരണവുമായി മന്ത്രി മണിയെത്തിയത്.

'ഗാന്ധിയെ വധിക്കാന്‍ മടികാണിക്കാത്ത സംഘടനയാണ് ആര്‍എസ്എസ്' എന്നായിരുന്നു പ്രസംഗത്തിനിടെ മണി പറഞ്ഞത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തില്‍ ആര്‍എസ്എസ്സിനു പങ്കില്ലെന്ന് അന്വേഷണ കമ്മീഷനും രാജ്യത്തെ പരമോന്നത നീതിപീഠവും വ്യക്തമാക്കിയതാണ്. അസത്യ പ്രചാരണത്തിനെതിരെ സുപ്രീംകോടതി പലതവണ നടപടിയെടുത്തിട്ടുമുണ്ട്.

മന്ത്രി പദവിയിലിരിക്കെ എം.എം. മണി നടത്തിയ പ്രസംഗം സുപ്രീംകോടതി അലക്ഷ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതേ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനോട് മാപ്പുപറയാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറാകാത്ത രാഹുല്‍ നിലവില്‍ വിചാരണ നേരിടുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.