കോട്ടയം: പൊന്തന്‍പുഴയിലെ വിവാദ വനഭൂമി ഇന്ന് വനംമന്ത്രി കെ. രാജു സന്ദര്‍ശിക്കും. വൈകിട്ട് നാലുമണിക്ക് പൊന്തന്പുഴയില് എത്തുന്ന മന്ത്രി ആശങ്കയിലായ കര്‍ഷകരുമായി സംസാരിക്കും.
വിഷയം ചര്‍ച്ചയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊന്തന്‍പുഴ വനഭൂമി സന്ദര്‍ശിച്ചിരുന്നു.
പൊന്തന്‍പുഴ ഭൂമിവിഷയം നിയമസഭക്ക് അകത്തും പുറത്തും ബിജെപിയും, യുഡിഎഫും സര്‍ക്കാരിനെതിരെ ശക്തമായ വിഷയമാക്കുന്നത് സര്‍ക്കാരിന് ഏറെ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: