വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചു; നാട്ടുകാര്‍ കപ്പ നട്ട് പ്രതിഷേധിച്ചു

Sunday 11 March 2018 2:00 am IST
കാഞ്ഞിരപ്പള്ളി: വാട്ടര്‍ അതോറിറ്റി ജലവിതരണ കുഴല്‍ അറ്റകുറ്റ പണിക്കായി റോഡ് വെട്ടിപ്പൊളിച്ചു. നാട്ടുകാര്‍ പ്രതിഷേധിച്ച് കപ്പ നട്ടു. പൊന്‍കുന്നം-എരുമേലി സമാന്തര പാതയില്‍ മണ്ണംപ്ലാവ് ജംഗ്ഷനില്‍ അറ്റകുറ്റ പണികള്‍ക്കായി റോഡ് വെട്ടിപൊളിച്ചെങ്കിലും ടാര്‍ ചെയ്യാതെ പോയ ജലവിതരണ അതോറിറ്റിയുടെ നടപടിയിലാണ് നാട്ടുകാരുടെ വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്.

കപ്പ നട്ടാല്‍ അതു പരിപാലിക്കുന്നതിനായി വെള്ളവും ജലഅതോറിറ്റി വക ലഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. പൈപ്പ് ലൈന്‍ നന്നാക്കി ദിവസങ്ങള്‍ക്കുള്ളില്‍ തകരാറിലായി വെള്ളം വഴി നീളെ ഒലിച്ചു പോകുന്നതാണ് ഇതിനു കാരണമായി പറയുന്നത്. കരിമ്പുകയം കുടിവെള്ളം പദ്ധതിയുടെ വിതരണ കുഴലുകളാണ് സ്ഥിരമായി തകരാറിലാകുന്നത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലാണ് അപകടകരമാകും വിധം വെട്ടിപൊളിച്ചിട്ടത്. രണ്ടാഴ്ച്ചയോളമായി റോഡ് വെട്ടിപൊളിച്ചിട്ട്. മേഖലയില്‍ ജലക്ഷാമം രൂക്ഷമായപ്പോള്‍ ജലം പാഴാക്കി കളയുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.