പൊന്‍കുന്നം: 2017-18 വാര്‍ഷിക പദ്ധതികളുടെ നിര്‍വ്വഹണം ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ താളം തെറ്റി. പശ്ചാത്തല മേഖലയിലെ വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്.
മാര്‍ച്ച് മാസത്തില്‍ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിക്കണമെന്നും അല്ലാത്തവയ്ക്ക് പണം നല്‍കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം നിലനില്‍ക്കുമ്പോഴാണ് ഈ മെല്ലെപ്പോക്ക്. വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന ഭരണ സ്തംഭനത്തിനെതിരെ ബഹുജന പ്രക്ഷോഭം നടത്താന്‍ ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് പഞ്ചായത്തില്‍ സമര സന്ദേശ വാഹനജാഥ നടത്തും.
16ന് രാവിലെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി ഹരിലാല്‍ അദ്ധ്യക്ഷനായ യോഗം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന് ഉദ്ഘാടനം ചെയ്തു. എം.ജി. വിനോദ്, പി.ആര്. രാജേഷ്, ജയാ ബാലചന്ദ്രന്, ആര്. മോഹനന്, പി.ആര്. ദാസ്, വി.എസ്. ഗോപിനാഥ പിള്ള, വി.എസ് വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: