തിരുവനന്തപുരം: ജനതാദള്‍ (യു- ശരദ് യാദവ് വിഭാഗം) നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. സ്വതന്ത്രനായാണ് മത്സരിക്കുക. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തതെന്ന് സെക്രട്ടറി ഷേഖ് പി. ഹാരിസ് അറിയിച്ചു. നാളെ ഉച്ചയ്ക്ക് 12ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും.
മുന്‍ എംഎല്‍എ ബാബു പ്രസാദായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയുടെ പേര് ഔദേ്യാഗികമായി പ്രഖ്യാപിക്കും. രമേശ് ചെന്നിത്തലയ്ക്ക് മത്സരിക്കാന്‍ തന്റെ സിറ്റിങ് സീറ്റായിരുന്ന ഹരിപ്പാട് ഒഴിഞ്ഞുകൊടുത്തയാളാണ് ബാബു പ്രസാദ്.
ഇടതുമുന്നണിയില്‍ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീരേന്ദ്രകുമാര്‍ കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അടുത്ത മുന്നണി യോഗത്തിലെങ്കിലും തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ഷേഖ് ഹാരിസ് പറഞ്ഞു. ജെഡിഎസുമായി ലയന സാധ്യത നിലവില്‍ പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: