പൂനെ - ബംഗളൂരു രണ്ടാം പാദ സെമി ഇന്ന്

Sunday 11 March 2018 2:48 am IST

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പാദ സെമിയില്‍  ഇന്ന് ബംഗളൂരു എഫ്‌സിയും എഫ്‌സി പൂനെയും ഏറ്റുമുട്ടും. സ്വന്തം തട്ടകത്തില്‍ ആരാധകരുടെ പിന്തുണയോടെ പൂനെയെ കീഴടക്കി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബംഗളൂരു. 

പൂനെയില്‍ അരങ്ങേറിയ ആദ്യ പാദത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ വല ചലിപ്പിക്കാനായില്ല.  കോച്ച് പോപ്പോവിക്കിന്റെ സസ്‌പെന്‍ഷന്‍ താല്‍ക്കാലികമായി പിന്‍വലിച്ചത് പൂനെക്ക് ആശ്വാസമായി. പൂനെയുടെ വിജയങ്ങളുടെ സൂത്രധാരനാണ് പോപ്പോവിക്ക്്.

ആദ്യ പാദത്തില്‍ ബംഗളൂരുവിന് പൂനെയുടെ പ്രതിരോധം തകര്‍ക്കാനായില്ല. ഗോളടിവീരന്മാരായ ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയേയും മിക്കുവിനെയും പൂനെ പ്രതിരോധം കെട്ടിയിട്ടു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.