കോമണ്‍വെത്ത് ഗെയിംസ്: ഒമ്പത് മലയാളികള്‍ അത്‌ലറ്റിക്‌സ് ടീമില്‍

Sunday 11 March 2018 3:06 am IST
"undefined"

ന്യൂദല്‍ഹി: കോമണ്‍വെത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒമ്പത് മലയാളികളുള്‍പ്പെടെ 31 അംഗങ്ങളാണ് ടീമിലുളളത്. 18 പുരുഷന്മാരും 13 വനിതകളും. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ അടുത്തമാസം നാലു മുതല്‍ പതിനഞ്ചുവരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്്.

ജിന്‍സണ്‍ ജോണ്‍സണ്‍, ശ്രീശങ്കര്‍, കെ.ടി. ഇര്‍ഫാന്‍, കുഞ്ഞുമുഹമ്മദ്, നയന ജെയിംസ്, നീനാ പിന്റോ, അമോജ് ജേക്കബ്, മുഹമ്മദ് അനസ്, ജിത്തുബേബി എന്നിവരാണ് ടീമില്‍ സ്ഥാനം പിടിച്ച മലയാളികള്‍.

ഇന്ത്യന്‍ ടീം : പുരുഷന്മാര്‍: ജിന്‍സണ്‍ ജോണ്‍സണ്‍ (1500 മീ), ധരുണ്‍ അയ്യസ്വാമി (400 മീ ഹര്‍ഡില്‍സ്, 4-400 മീ റിലേ), തേജസ്വിന്‍ ശങ്കര്‍, സിദ്ധാര്‍ത്ഥ് യാദവ് (ഹൈജമ്പ്), ശ്രീശങ്കര്‍ (ലോങ്ജമ്പ്), അര്‍പീന്ദര്‍ സിങ്, പ്രകാശ് ബാബു (ട്രിപ്പിള്‍ജമ്പ്), തേജീന്ദര്‍പാല്‍ സിങ് (ഷോട്ട്പുട്ട്), നീരജ് ചോപ്ര, വിപിന്‍ കസാന (ജാവലിന്‍ ത്രോ), കെ.ടി. ഇര്‍ഫാന്‍, മനീഷ്‌സിങ് റാവത്ത് (20 കീമി നടത്തം), മുഹമ്മദ് അനസ് യാഹിയ, ജീവന്‍ കെ. സുരേഷ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, ആരോക്യ രാജീവ് (4-400 മീ റിലേ) 

വനിതകള്‍: ഹിമദാസ് (200, 400, 4-400 മീ റിലേ), എല്‍. സൂര്യ (10000 മീ), നയന ജയിംസ്, നീന പിന്റോ (ലോങ്ജമ്പ്), സീമാ പുനിയ, നവജീത് കൗര്‍ ധില്ലന്‍ (ഡിസ്‌കസ് ത്രോ), പൂര്‍ണിമ ഹെംബ്രാം (ഹെപ്റ്റാത്തലണ്‍),സൗമ്യ ബേബി, ഖുഷ്ബീര്‍ കൗര്‍ (20 കിമീ നടത്തം), എം.ആര്‍. പൂവമ്മ, സോണിയ ബൈഷ്യ, സരിതാബെന്‍, ജുവാന മുര്‍മു (4-400 മീ റിലേ).

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.