കോഴിക്കോട്: പത്രപ്രവര്‍ത്തന രംഗത്തെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും യോജിച്ച് പോരാട്ടത്തിന് തയ്യാറാകണമെന്ന് മന്ത്രി എം.എം.മണി. കേരളാ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ് യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെഎന്‍ഇഎഫ് ജനറല്‍സെക്രട്ടറി ഗോപന് നമ്പാട്ട് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ വി.എ.മജീദ്, വിവിധ തൊഴിലാളി സംഘടനാ നേതാക്കളായ പി.കെ. മുകുന്ദന്, അഡ്വ.എം. രാജന്, യു. പോക്കര്, കെ.ജി. പങ്കജാക്ഷന്, കെയുഡബ്ല്യൂജെ സംസ്ഥാന ജനറല്‍സെക്രട്ടറി സി. നാരായണന്, കെഎന്‍ഇഎഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. സുധാകരന് എന്നിവര്‍ സംസാരിച്ചു. മുതലക്കുളത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
പൊതുസമ്മേളനം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് വൈഎംസിഎ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും. അഡ്വ. തമ്പാന് തോമസ് മുഖ്യപ്രഭാഷണം നടത്തും. പകല്‍ 12ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: