ന്യൂദല്‍ഹി: മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറാം. യാത്രക്കാര്‍ ഏറെ ആഗ്രഹിച്ച ചരിത്രതീരുമാനവുമായി റെയില്‍വേ. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സ്റ്റേഷനുകളിലെ ചീഫ് റിസര്വ്വേഷന് സൂപ്പര്‍വൈസര്‍ക്കാണ് സീറ്റും ബര്‍ത്തും മാറ്റിനല്‍കുന്നതിന് അധികാരം. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അപേക്ഷ നല്‍കണം. ഒരുതവണ മാത്രമാണ് ടിക്കറ്റ് മാറ്റാനാവുക. വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാര സംഘങ്ങള്‍ തുടങ്ങി കൂട്ടത്തോടെ ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ പത്ത് ശതമാനം മാത്രമാകും മാറ്റിനല്‍കാന്‍ സാധിക്കുക.
സര്‍ക്കാര്‍ ജീവനക്കാരായ യാത്രക്കാര്‍ ടിക്കറ്റ് കൈമാറേണ്ടയാളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ അപേക്ഷ നല്‍കണം. കുടുംബാംഗങ്ങള്‍ക്ക് ടിക്കറ്റ് മാറ്റി നല്‍കാം. മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍, ഭര്‍ത്താവ്, ഭാര്യ എന്നിവര്‍ക്കാണ് നല്‍കാനാവുക. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റുകളില്‍ 48 മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പല്‍ അപേക്ഷ നല്കിയാല് അതേ സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ടിക്കറ്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: