ആന്ധ്രയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

Sunday 11 March 2018 10:27 am IST
"undefined"

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശികളായ പക്കീര ഗഡ്ഡി (65), അനുജന്‍ മഞ്ജപ്പ ഗഡ്ഡി (50), മഞ്ജപ്പ ഗഡ്ഡിയുടെ ഭാര്യ  സുന്ദരി (65), കാസര്‍കോട് മധൂര്‍ സ്വദേശി സദാശിവന്‍ എന്നിവരാണ് മരിച്ചത്. പക്കീര ഗഡ്ഡിയുടെ ഭാര്യ വാരിജ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. . ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാവിലെയാണ് കാറില്‍ പക്കീര ഗഡ്ഡിയും കുടുംബവും തിരുപ്പതിയിലേക്ക് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്. ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കര്‍ണാടക - ആന്ധ്ര അതിര്‍ത്തിയിലെ ചിറ്റൂരില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.