ന്യൂദല്‍ഹി: ഇന്ത്യന്‍ സമുദ്രത്തിലെ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രങ്ങളായ മൗറീഷ്യസും മഡഗാസ്കറും സന്ദര്‍ശിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് യാത്ര തിരിച്ചു.അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് രാഷ്ട്രപതിയുടേത്. മൊറീഷ്യസിന്റെ അന്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുക്കും.
14, 15 തീയതികളില്‍ രാഷ്ട്രപതി മഡഗാസ്കര്‍ സന്ദര്‍ശിക്കും. കേന്ദ്രസഹമന്ത്രി അശ്വനികുമാര്‍ ചൗബെ, മനോജ് തിവാരി എം.പി തുടങ്ങിയവരും രാഷ്ട്രപതിക്കൊപ്പം ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഉന്നത നേതാവ് മഡഗാസ്കര്‍ സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: