കുണ്ടറയില്‍ കുളങ്ങളുണ്ട്, പക്ഷേ

Sunday 11 March 2018 12:47 pm IST

കുണ്ടറ: ജലക്ഷാമം രൂക്ഷമായ കൊറ്റങ്കര പഞ്ചായത്തില്‍ കുളങ്ങളിലെ മാലിന്യം നീക്കാത്തത് ആശങ്കയുണ്ടാക്കുന്നു. സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകാത്തതുമൂലം നിരവധികുളങ്ങള്‍ വൃത്തിഹീനമാണ്. അതില്‍ പ്രധാനമാണ് പേരൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള പണ്ടാരക്കുളം. മേലൂട്ട്  മനക്കരകാവിന് സമീപമുള്ള കുളം, പുനുക്കന്നൂര്‍ വേലംകോണത്ത്— കുളത്തിലും മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുന്നു.

 കേരളപുരം ജങ്ഷന് കിഴക്കുള്ള കുമിളിയില്‍കുളം, കല്ലിങ്ങല്‍ തെക്കുള്ള കുളം, പേരൂര്‍ അമ്പലത്തിന് സമീപത്തുള്ള പുളിശേരിക്കുളം, തെക്കടത്തുകുളം, വലിയകുളം, മണ്ണുവിളക്കുളം, ഞെട്ടയില്‍ക്കുളം, ഇടശ്ശേരിക്കുളം തുടങ്ങിയവയും സംരക്ഷണമില്ലാതെ കിടക്കുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.