പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്ന് കാരാട്ട്

Sunday 11 March 2018 2:21 pm IST
"undefined"

തിരുവനന്തപുരം: സിപിഎമ്മിന് പുതിയ ദിശാബോധം വേണമെന്ന്  പ്രകാശ് കാരാട്ട്. രാഷ്ട്രീയ - പ്രത്യയ ശാസ്ത്ര പോരാട്ടങ്ങളില്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം വേണമെന്ന പാഠമാണ് ത്രിപുര നല്‍കുന്നത്. ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം പുതിയ രാഷ്ട്രീയ അടവു നയമുണ്ടാക്കുമെന്നും  കാരാട്ട് വ്യക്തമാക്കി്. 

ബിജെപിക്ക് എതിരെ ഇടതുപക്ഷ ഐക്യം തന്നെയാണ് പ്രായോഗികം  ഇക്കാര്യം  പാര്‍ട്ടി കോണ്‍ഗ്രസ് വിശദമായി  ചര്‍ച്ച ചെയ്യുമെന്നും കാരാട്ട്  പറഞ്ഞു. ഇടത് വിരുദ്ധ വോട്ടുകളുടെ ഏകീകരണവും ബിജെപിയുടെ പണാധിപത്യവുമാണ് ത്രിപുരയില്‍ സിപിഎമ്മിന് തിരിച്ചടിയായത്. വലുതും ചെറുതുമായ കോണ്‍ഗ്രസ് നേതാക്കളെല്ലാം ബിജെപിയിലേക്ക് ചേക്കേറി. എന്നിട്ടും ഇടതുപക്ഷം 45 ശതമാനം വോട്ട് നേടി.  എന്ത് വെല്ലുവിളി നേരിട്ടും തിരിച്ചുവരും. കാരാട്ട് വിശദീകരിച്ചു്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.